ഇന്ത്യയിൽ ഇതുവരെ പാഴായത് 23 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ
ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ പാഴായത് 23 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ. സംസ്ഥാനങ്ങൾക്കായി കേന്ദ്രം നൽകിയ ഏഴ് കോടി വാക്സിൻ ഡോസുകളിൽ 3.46 കോടി ഡോസാണ് ഇതുവരെ കുത്തിവെച്ചത്. വിതരണം ചെയ്തതിന്റെ 6.5 ശതമാനം വാക്സിൻ ഡോസുകൾ പാഴായെന്നാണ് റിപ്പോർട്ടുകൾ.

