കൊവിഡിന്റെ ദ്രുതവ്യാപനം; ലോക്‌ഡൗൺ വേണ്ടിവരുമെന്ന് മഹാരാഷ്‌ട്ര സർക്കാർ


മുംബൈ: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൊവിഡ് ചട്ടങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പുമായി മഹാരാഷ്‌ട്ര സർക്കാർ. മാസ്‌ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും തയ്യാറായില്ലെങ്കിൽ വീണ്ടും ലോക്‌ഡൗൺ വേണ്ടിവരുമെന്ന് സംസ്ഥാന മന്ത്രി നവാബ് മാലിക് അറിയിച്ചു. ലോക്‌ഡൗൺ നടത്താൻ തീരുമാനിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ കൊവിഡ് ചട്ടങ്ങൾ ലംഘിക്കുന്നതിനെതിരെ ശക്തമായ നടപടികൾ തുടരും. പ്രധാനമന്ത്രിയുമായുള‌ള യോഗത്തിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 45 വയസിന് മുകളിലുള‌ള എല്ലാവർക്കും വാക്‌സിനേഷന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. നിലവിൽ വിവിധ രോഗങ്ങളുള‌ളവർക്ക് മാത്രമാണ് ഇത്തരത്തിൽ വാക്‌സിൻ കുത്തിവയ്‌പ്പ് നടത്തുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed