ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,742 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,742 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,10,30,176 ആയി. ആകെ രോഗബാധിതരിൽ 1,07,26,702 പേർ രോഗമുക്തരായി. നിലവിൽ 1,46,907 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,037 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. കൊറോണയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 104 മണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,56,567 ആയി.