ജമ്മു കാഷ്മീരിൽ സുരക്ഷാസേന നാലു ഭീകരരെ വധിച്ചു

ജമ്മു: ജമ്മു കാഷ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേന നാലു ഭീകരരെ വധിച്ചു. ഷാൽഗുൽ വനപ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. ബുധനാഴ്ച രാവിലെ സുരക്ഷാസേന പരിശോധന നടത്തവെയാണ് ഭീകരർ വെടിയുതിർത്തത്. തുടർന്ന് സുരക്ഷാസേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്.