വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയാകുമെന്ന് കമൽഹാസൻ

ചെന്നൈ: വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയാകുമെന്ന് കമൽഹാസൻ. ഏത് മണ്ധലത്തിലാണ് മത്സരിക്കുകയെന്നത് ഉടൻ തീരുമാനിക്കും. മുഖ്യമന്ത്രിയാകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും കമൽഹാസൻ പറഞ്ഞു.
കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്‍റെ ആഗ്രഹമെന്നും കമൽ കൂട്ടിച്ചേർത്തു. ചെന്നൈയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കമൽഹാസന്‍റെ പ്രതികരണം.