വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ‍ വെച്ച് ലാന്‍ഡിങ്ങിനിടെ എയർ‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇലക്ട്രിക് പോസ്റ്റിലിടിച്ചു


വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ‍ വെച്ച് ലാൻഡിങ്ങിനിടെ എയർ‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ദോഹയിൽ‍ നിന്ന് വന്ന വിമാനമാണ് അപകടത്തിൽ‍പ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5.50ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഇടിക്കുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 64 യാത്രക്കാരും സുരക്ഷിതരാണ്. നിയന്ത്രണം നഷ്ടമായ വിമാനത്തിന്റെ വലത് ചിറകാണ് ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിൽ‍ ഇടിച്ചത്. വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ‍ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് എയർ‍ ഇന്ത്യ വക്താവ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed