മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ‍ സ്ഥാനം നാന പടോലെ രാജിവച്ചു


മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ‍ സ്ഥാനം നാന പടോലെ രാജിവച്ചു. രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കർ‍ നർ‍ഹാരി സിർ‍വാളിന് കൈമാറി. നാനാ പടോലെ ഉടൻ മഹാരാഷ്ട്രയിലെ കൺ‍ഗ്രസിന്‍റെ നേതൃനിരയിലേക്ക് വരുമെന്നാണ് സൂചന.

ഭണ്ഡാര ജില്ലയിലെ സകോലിയിൽ‍ നിന്നുള്ള എംഎൽ‍എയാണ് പടോലെ.  മഹാരാഷ്ട്രയിലെ കോൺ‍ഗ്രസ് അധ്യക്ഷൻ ബാലസാഹേബ് തോറാട്ടിന് പകരമായി പടോലെ അധ്യക്ഷസ്ഥാനത്തേക്ക് അദ്ദേഹമെത്തുമെന്നാണ് സൂചന. കോൺ‍ഗ്രസ് നേതാവായിരുന്ന പടോലെ ബിജെപിയിലെത്തി എംപിയായിരുന്നു. പിന്നീട് വീണ്ടും കോൺ‍ഗ്രസിൽ‍ തിരികയെത്തി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed