ആയിഷ പോറ്റി എംഎൽഎയ്ക്ക് കോവിഡ്
കൊല്ലം: ആയിഷ പോറ്റി എംഎൽഎയ്ക്ക് കോവിഡ്. സമൂഹമാധ്യമങ്ങളിലൂടെ ആയിഷ പോറ്റി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയിൽ പോസിറ്റിവാണെന്ന് തെളിഞ്ഞുവെന്നും പ്രത്യേകിച്ച് ശാരീരിക അവശതകളില്ലെന്നും ആയിഷ പോറ്റി പറഞ്ഞു. കഴിഞ്ഞ ദിവസം ആയിഷ പോറ്റിയുടെ ഭർത്താവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതേതുടർന്നാണ് ഇവരും പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താനുമായി സന്പർക്കത്തിൽ വന്നവർ മുന്‍കരുതൽ സ്വീകരിക്കണമെന്ന് ആയിഷ പോറ്റി ആവശ്യപ്പെട്ടു.

