പാക്കിസ്ഥാന്‍റെ കസ്റ്റഡിയിൽ 270 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഉണ്ടെന്ന് കേന്ദ്രം
ന്യൂഡൽഹി: പാക്കിസ്ഥാന്‍റെ കസ്റ്റഡിയിൽ 270 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഉണ്ടെന്ന് കേന്ദ്രം. രാജ്യസഭയിൽ കേന്ദ്രമന്ത്രി വി. മുരളീധനാണ് ഇക്കാര്യം അറിയിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് പുറമേ 49 ഇന്ത്യക്കാരും പാക് കസ്റ്റഡിയിലുണ്ട്. 77 പാക്കിസ്ഥാൻ മത്സ്യത്തൊഴിലാളികളും 263 പാക്കിസ്ഥാൻ പൗരൻമാരും ഇന്ത്യൻ കസ്റ്റഡിയിലുണ്ടെന്നും മുരളീധരൻ അറിയിച്ചു.
2008 മേയ് 21ന് ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ച കരാർ പ്രകാരം ജനുവരി ഒന്നിനും ജൂലൈ ഒന്നിനും തങ്ങളുടെ കസ്റ്റഡിയിലുള്ളവരുടെ പട്ടിക ഇരുരാജ്യങ്ങളും കൈമാറും. ഇതിലെ വിവരങ്ങളാണ് മുരളീധരൻ രാജ്യസഭയിൽ അറിയിച്ചത്.

