ജാബുവ സ്ഫോടനം: മുഖ്യപ്രതി രാജേന്ദ്ര കാസ്വ പിടിയില്‍

ഹൈദരാബാദ്: മധ്യപ്രദേശിലെ ജാബുവയില്‍ 89 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിലെ മുഖ്യപ്രതി രാജേന്ദ്ര കാസ്വയെ പോലീസ് പിടികൂടി. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രത്യേകസംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.
ഉഗ്രസ്ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി രാജേന്ദ്ര കാസ്വയുടെ സഹോദരന്റെ വീട്ടില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെത്തിയിരുന്നു. പാറമടകളിലേക്കായുള്ള വന്‍തോതിലുള്ള സ്ഫോടക വസ്തുക്കളാണ് ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്നത്.