ഒമാനില്‍ കനത്ത മഴക്ക് സാധ്യത

മസ്കത്ത്: കാലാവസ്ഥാ പ്രതിഭാസമായ ‘എല്‍ നിനോ’യുടെ ഫലമായി ഒമാനില്‍ കനത്ത മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കണമെന്ന് പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.
സ്പാനിഷ് ഭാഷയില്‍നിന്നാണ് എല്‍ നിനോ എന്ന പേരുണ്ടായത്. ഉണ്ണിയേശു, ശിശു എന്നൊക്കെയാണ് ഈ പദം അര്‍ഥമാക്കുന്നത്. കിഴക്ക്, മധ്യ ശാന്തസമുദ്രങ്ങളുടെ ഉപരിതലത്തിലെ താപനില ക്രമാതീതമായി വര്‍ധിക്കുന്നതിനാലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്.
മൂന്നുമുതല്‍ അഞ്ചു വര്‍ഷം വരെയുള്ള ഇടവേളയിലാണ് കാലാവസ്ഥയില്‍ വന്യമായ വ്യതിയാനം വരുത്തുന്ന ഈ പ്രതിഭാസം കണ്ടുവരുന്നത്. ശാന്തസമുദ്രത്തില്‍ രൂപം കൊള്ളുന്നതാണെങ്കിലും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മുഴുവന്‍ നാശം വിതക്കാന്‍ ശേഷിയുള്ളതാണ് എല്‍നിനോ. ഭൗമാന്തരീക്ഷം തകിടംമറിക്കുന്നതിനാല്‍ വിവിധ രാഷ്ട്രങ്ങളില്‍ വരള്‍ച്ച, പേമാരി, വെള്ളപ്പൊക്കം, ചുഴലിക്കൊടുങ്കാറ്റ്, അതിശൈത്യം തുടങ്ങിയവക്ക് ഇത് വഴി വെക്കും.
1997നേക്കാള്‍ വലുതും ശക്തിയേറിയതുമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇനിയും വര്‍ധിക്കാനിടയുള്ളതിനാല്‍ മഴയുടെ അളവ് പ്രവചിക്കാന്‍ കഴിയില്ല. സെപ്റ്റംബര്‍ ആദ്യ വാരം മസ്കത്തിലും രാജ്യത്തിന്‍െറ വടക്കന്‍ ഭാഗത്തുമുണ്ടായ മഴ എല്‍നിനോ ഒമാനോട് കൂടുതല്‍ അടുക്കുന്നതിന്‍െറ സൂചനയാണ്. നിരന്തര ബോധവത്കരണം ഉണ്ടായിട്ടും ഈ മഴയില്‍ ആറുപേരാണ് ഒഴുക്കില്‍പെട്ട് മരിച്ചത്. മസ്കത്തിലും വടക്കന്‍ പ്രദേശങ്ങളിലുമായി 31പേര്‍ ഒഴുക്കില്‍പ്പെടുകയും ചെയ്തു. ഇവരെ സിവില്‍ ഡിഫന്‍സ്, പൊലീസ് അധികൃതരത്തെിയാണ് രക്ഷിച്ചത്. ഒമാനോട് അടുത്തുകിടക്കുന്ന ഗള്‍ഫ് രാജ്യങ്ങളെയും എല്‍നിനോ ബാധിച്ചേക്കാമെന്ന് അല്‍ സര്‍മി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാന്‍ സലാല, ഫഹൂദ്, റാസ് അല്‍ ഹദ്ദ്, ദുഖം എന്നീ സ്ഥലങ്ങളിലായി നാലു റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അഞ്ചാമത്തെ റഡാര്‍ മസ്കത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായി ഇതിനെ ബന്ധിപ്പിക്കുമെന്നും അല്‍ സര്‍മി അറിയിച്ചു.