വ്യാജ കോവിഡ് വാക്‌സിനും വിപണിയിലെത്താം; മുന്നറിയിപ്പുമായി ഇന്റര്‍പോൾ


 

ന്യൂഡൽഹി: വ്യാജ കോവിഡ് വാക്സിനുകൾ വിപണിയിലെത്തിയേക്കാമെന്ന് ഇന്റർപോളിന്റെ മുന്നറിയിപ്പ്. ഇന്റർനെറ്റ് വഴിയും അല്ലാതെയും വ്യാജ വാക്സിനുകളുടെ പരസ്യം നൽകാനും അവ വിൽക്കാനും സാധ്യതയുണ്ടെന്നാണ് ഇന്റർപോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 194 രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്കും ഇന്റർപോൾനോട്ടീസ് നൽകി.
വ്യാജ വാക്സിനുകളെ സംബന്ധിച്ച് ഓറഞ്ച് നോട്ടീസാണ് ഇന്റർപോൾ പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുസുരക്ഷയ്ക്ക് ഭീഷണിയായ കാര്യങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ മുന്നറിയിപ്പ് നൽകാനാണ് ഓറഞ്ച് നോട്ടീസ് പുറപ്പെടുവിക്കുന്നത്. കോവിഡ് വാക്സിനുകളുടെ അനധികൃത പരസ്യങ്ങൾ, കൃത്രിമം കാണിക്കൽ, മോഷണം തുടങ്ങിയവ തടയാൻ തയ്യാറെടുക്കണമെന്ന് നോട്ടീസിൽ പറയുന്നു. ഇതോടൊപ്പമാണ് വ്യാജ വ്യാക്സിനുകൾ വിൽക്കാനുള്ള ശ്രമം നടത്തിയേക്കാമെന്നും വിശദീകരിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed