ഐസക്കിനെതിരായ നടപടിയെ ദുർവ്യാഖ്യാനം ചെയ്യുന്നതായി സ്പീക്കറുടെ ഓഫീസ്
തിരുവനന്തപുരം: സി ആൻഡ് എജി റിപ്പോർട്ടിലെ പരാമർശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വിട്ട ധനമന്ത്രി തോമസ് ഐസകിനോട് എത്തിക്സ് കമ്മിറ്റിക്ക് മുന്പിൽ ഹാജരാവാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്കെതിരെ സ്പീക്കറുടെ ഓഫീസ്.
വിഷയത്തിൽ ധനമന്ത്രി എടുത്ത നടപടിയിൽ രണ്ടഭിപ്രായം ഉയർന്നു വന്ന സാഹചര്യത്തിലാണ് തുടർന നടപടികൾക്കായി എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. സഭയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് നിയമസഭാ സാമാജികർ ഉന്നയിച്ച ആശങ്കകൾ ഗുരുതരമാണെന്നും അതേ പോലെ തന്നെ പ്രധാന്യമുള്ളതാണ് ധനമന്ത്രി ഉന്നയിച്ച അടിസ്ഥാന പ്രശ്നങ്ങളുമെന്നും സ്പീക്കറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

