ഇന്ത്യയില്‍ പുതിയ 38,617 കോവിഡ് രോഗികൾ


ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും അരലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,617 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 474 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 89,12,908 ആയി. മരണസംഖ്യ 1,30,993 ആയി ഉയര്‍ന്നു. 

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,46,805 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 83,35,110 പേര്‍ രോഗമുക്തരായി. ഇന്നലെ മാത്രം 44,739 രോഗികൾ രോഗമുക്തരായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed