ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ഉമ്മന്‍ ചാണ്ടി. അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്‍റെ വായടയ്ക്കാനാവില്ല. അഴിമതി നടത്തിയെന്ന് പറയുന്ന കന്പനിക്ക് കൂടുതൽ വർക്കുകൾ സര്‍ക്കാർ നൽകുന്നു. ഗുരുതരമായ അഴിമതി നടത്തിയ കന്പനി ആണെങ്കിൽ ആ കന്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം. പാലാരിവട്ടം പാലം ഇടതുപക്ഷ സർക്കാർ നേട്ടമായി പറഞ്ഞിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

