ഇന്ത്യയിൽ 24 മണിക്കൂറിനിടെ 38,617 പുതിയ കോവിഡ് രോഗികൾ


 

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,617 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. 474 മരണങ്ങളുമുണ്ടായി. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 89,12,908 ആയി. ആകെ ആക്‌ടീവ് കേസുകൾ 4,46,805 ആണ്. 24 മണിക്കൂറിനിടെ 6596 ആക്ടീ‌വ് കേസുകൾ കുറഞ്ഞു. രോഗം ഭേദമായവരുടെ എണ്ണം 83,35,110 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,739 പേർ രോഗമുക്തി നേടി. കഴിഞ്ഞ 11 ദിവസങ്ങളിൽ പ്രതിദിന രോഗ നിരക്ക് 50,000ത്തിന് താഴെയാണ്. യൂറോപ്പിലും അമേരിക്കയിലും വിവിധ രാജ്യങ്ങളിൽ രോഗം ഉയരുന്ന സാഹചര്യത്തിലാണ്. എന്നാൽ ഇന്ത്യയിൽ എണ്ണം കുറയുകയാണെന്നും ആരോഗ്യ മന്ത്രാലത്തിന്റെ കുറിപ്പിൽ പറയുന്നു. ഇതുവരെ രാജ്യത്ത് 1,30,993 പേർ കൊവിഡ് ബാഝിച്ച് മരണമടഞ്ഞതായും മന്ത്രാലയം അറിയിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed