ഗുജറാത്തിൽ വാഹനാപകടം: ഒൻപത് മരണം
അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിലുണ്ടായ വാഹനാപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്ക്. വഗോഡിയ ക്രോസിംഗ് ഹൈവേയില്‍ ഇന്ന് പുലര്‍ച്ചയാണ് അപകടം സംഭവിച്ചത്. ട്രക്കും മറ്റൊരു മിനി ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഒരു കുട്ടിയും മൂന്ന് സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ കൂടുതല്‍ പേരും വജ്രാഭരണ തൊഴിലാളികളാണ്.ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

