ജമ്മു കശ്മീരില്‍ പാക് വെടിവെയ്പില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു
കാശ്മീർ: അതിർത്തിയിലെ നിയന്ത്രണരേഖയിൽ വെടിനിറുത്തൽ കരാർലംഘിച്ച് പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ ബി എസ് എഫ് സബ്ഇൻസ്പെക്ടർക്ക് വീരമൃത്യു. ഒരു ജവാന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബാരാമുളളയിലെ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരുന്ന ബി എസ് എഫ് പീരങ്കി ബറ്റാലിയനിലെ എസ് ഐ ഉത്തരാഖണ്ഡ് സ്വദേശി രാകേഷ് ഡോവലാണ് വീരമൃത്യു വരിച്ചത്.
വാസുരാജ എന്ന ജവാനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറയിക്കുന്നത്. ഇന്നുപുലർച്ചെയായിരുന്നു ആക്രമണം.

