തന്റെ പേരിലുള‌ള പാർട്ടിയിൽ ചേരരുതെന്ന് ആരാധകരോട് വിജയ്


 

ചെന്നൈ: രാഷ്‌ട്രീയ പ്രവേശന വിഷയത്തിൽ പിതാവുമായി വിജയ്‌ക്കുള‌ള അഭിപ്രായ ഭിന്നതയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. തന്റെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്കത്തിന്റെ യോഗം വിളിച്ചുകൂട്ടിയ വിജയ് അച്ഛന്റെ പാർട്ടിയുമായി സഹകരിക്കരുതെന്ന് ആരാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇ.സി.ആറിലെ ഗസ്‌റ്റ്ഹൗസിലാണ് യോഗം ചേർന്നത്. മധുരയിൽ വിജയ് ഫാൻസ് യോഗംകൂടി ചന്ദ്രശേഖറിന്റെ പാർട്ടിയുമായി സഹകരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ച് ഒന്നും പറയേണ്ടെന്ന് ആവശ്യപ്പെട്ടിട്ടും അച്ഛൻ കേൾക്കാത്തതിനാൽ വിജയ് അച്ഛനുമായി അഞ്ച് വർഷത്തോളമായി പിണക്കത്തിലാണ്. ഇതിനിടെയാണ് ചന്ദ്രശേഖർ വിജയ് ഫാൻസ് അസോസിയേഷനെ രാഷ്‌ട്രീയ പാർട്ടിയായി അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം എന്നപേരിൽ രജിസ്‌റ്റർ ചെയ്യാൻ ശ്രമമാരംഭിച്ചത്. ഈ പാർട്ടിയുമായി സഹകരിക്കരുതെന്നാണ് വിജയ് ഇപ്പോൾ ആവശ്യപ്പെടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed