ഇന്ത്യയിൽ പുതിയ 50,357 കോവിഡ് കേസുകള്‍
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 577 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 84,62,081 ആയി.
മരണസംഖ്യ 1,25,562 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 5,16,632 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ഡല്‍ഹി, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത്.

