ബിഹാറിൽ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ് ; 78 മണ്ഡലങ്ങളിൽ ജനം വിധിയെഴുതും


പാറ്റ്ന: ബിഹാറിൽ അവസാനഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു. 19 ജില്ലകളിലെ 78 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. മുസ്‌ലിം വിഭാഗത്തിനു പ്രാമുഖ്യമുള്ള കോസി-സീമാഞ്ചൽ മേഖലയിൽ ഇന്നാണു വിധിയെഴുത്ത്.

സ്പീക്കർ വിജയ് കുമാർ ചൗധരിയും 12 മന്ത്രിമാരും അടക്കം 1204 സ്ഥാനാർത്ഥികളാണ് ഇന്നു ജനവിധി തേടുന്നത്. ബിഹാറിൽ ആകെയുള്ള 243 മണ്ഡലങ്ങളിൽ ആദ്യഘട്ടത്തിൽ 71 ലും രണ്ടാം ഘട്ടത്തിൽ 94 ലുമാണ് വോട്ടെടുപ്പു നടന്നത്. 10നാണ് ഫലപ്രഖ്യാപനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed