അനുമതിയില്ലാതെ വെട്രിവേൽ യാത്ര; തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അറസ്റ്റിൽ


ചെന്നൈ: അനുമതിയില്ലാതെ വെട്രിവേല്‍ യാത്ര നടത്തിയ തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ എല്‍. മുരുകന്‍ അറസ്റ്റില്‍. തിരുവള്ളൂരില്‍ വെച്ചാണ് പോലീസ് വേല്‍ യാത്ര തടഞ്ഞത്. എച്ച്. രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി. നേരത്തെ പൂനമല്ലിക്ക് സമീപത്ത് വച്ച് പോലീസ് യാത്ര തടഞ്ഞിരുന്നു. എന്നാല്‍ പോലീസുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട പ്രവര്‍ത്തകര്‍ യാത്ര തുടരുകയായിരുന്നു. 

കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാർ യാത്ര നടത്താൻ അനുമതി നൽകാതിരുന്നത്. എന്നാൽ വേൽയാത്രയെ ആർക്കും തടയാൻ സാധിക്കില്ലെന്നാണ് ബിജെപിയുടെ അവകാശവാദം. തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ എൽ. മുരുകനാണ് യാത്ര നയിക്കുന്നത്. വർഗീയവിദ്വേഷം ലക്ഷ്യമിട്ടാണ് വേൽയാത്ര നടത്തുന്നതെന്നാണ് തമിഴ്നാട്ടിലെ മറ്റ് രാഷ്ട്രിയ പാർട്ടികൾ പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed