പുതിയ ഹ്യുണ്ടായി ഐ20
കൊച്ചി: ഹ്യുണ്ടായി ഐ20യുടെ പ്രീമിയം ഹാച്ച് ബാക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പെട്രോള്‍ - ഡീസല്‍ എന്‍ജിനുകളിലായി മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്റ്റ, ആസ്റ്റ ഓപ്ഷണല്‍ എന്നീ നാലു വേരിയന്‍റുകളാണ് അവതരിപ്പിച്ചത്. ഹ്യുണ്ടായി വികസിപ്പിച്ച കൂടുതല്‍ സുരക്ഷിതവും ഭാരം കുറഞ്ഞതുമായ എഫ്ഡബ്ല്യുഡി പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ ഐ20.
ഹ്യുണ്ടായി വാഹനങ്ങളുടെ ഡിസൈന്‍ ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രീമിയം വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള ഡിസൈന്‍ ശൈലിയിലാണ് ഐ20-യുടെ പുതിയ മോഡലും ഒരുങ്ങിയിട്ടുള്ളത്.

