മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം: എ​ൻ​.ആ​ർ​.ഐ സീ​റ്റു​ക​ൾ ഒ​ഴി​ച്ചി​ട​രു​തെ​ന്ന് സു​പ്രീം​കോ​ട​തി


ന്യൂഡൽഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകൾ വിദ്യാർത്ഥികളെ ലഭിക്കാതെ ഒഴിച്ചിടുകയോ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി. കേരളത്തിൽനിന്ന് വിദ്യാർത്ഥികൾ ഇല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള എൻ.ആർ.ഐ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാമെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വ്യക്തമാക്കുന്നു. ഈ വർഷത്തേയ്ക്ക് മാത്രമാണ് ഉത്തരവ്. 

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 15 ശതമാനം സീറ്റുകളാണ് എൻ.ആർ.ഐ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി മാറ്റി വച്ചിരിക്കുന്നത്. ബാക്കി വരുന്ന 85 ശതമാനം സീറ്റുകളിൽ 15 ശതമാനം സീറ്റുകളിലേക്ക് മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി അപേക്ഷ നൽകാവുന്നതാണന്ന് സുപ്രീം കോടതി കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed