ജയ്പൂർ വിമാനത്താവളത്തിൽ കോടികളുടെ സ്വർണ വേട്ട


ജയ്പൂർ‌: രാജസ്ഥാനിലെ ജയ്പൂർ‌ അന്താരാഷ്ട്ര വിമാനത്താവളത്തിൽ‌ വന്‍ സ്വര്‍ണവേട്ട. വിദേശത്തു നിന്നെത്തിയ 14 ഇന്ത്യൻ പൗരന്മാർ അനധികൃതമായി കടത്തിയ 15.67 കോടി രൂപയുടെ സ്വർണം പിടികൂടി. കസ്റ്റംസ് സംഘമാണ് ഇവരെ പിടികൂടിയത്.

യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലാണ് ഇവർ എത്തിയത്. ഇവരിൽ 31.9918 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തതെന്ന് ജോധ്പുരിലെ കമ്മീഷണർ ഓഫ് കസ്റ്റംസ് അറിയിച്ചു. ബിസ്‌ക്കറ്റ് രൂപത്തിലായിരുന്നു സ്വർണം കൊണ്ടുവന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed