കടൽക്കൊലക്കേസ്: അന്താരാഷ്ട്ര ട്രൈബ്യൂണലിൽ ഇന്ത്യക്കനുകൂലമായി വിധി


ന്യൂഡൽഹി: കൊല്ലം നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ എണ്ണക്കപ്പലായ എന്‍റിക്ക ലെക്‌സിയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചു കൊന്നകേസിൽ ഇന്ത്യക്കനുകൂലമായി വിധി. അന്താരാഷ്ട്ര ട്രൈബ്യൂണലാണ് വിധി പ്രസ്‍താവിച്ചതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

ഇന്ത്യ സ്വീകരിച്ച നടപടികളും ട്രൈബ്യൂണൽ ശരിവച്ചു. 2012 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇറ്റാലിയന്‍ നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed