ഷീന ബോറ വിവാഹം കഴിയ്ക്കാനിരുന്നത് സഹോദരനെ

മുംബൈ: മകള്‍ ഷീന ബോറയെ വധിച്ച കേസില്‍ ഇന്ദ്രാണി ഇപ്പോള്‍ അറസ്റ്റിലാണ്. സ്റ്റാര്‍ ടിവിയുടെ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയാണ് ഇപ്പോള്‍ ഇന്ദ്രാണിയുടെ ഭര്‍ത്താവ്. ഇന്ദ്രാണിയുടെ മകളായ ഷീന ബോറ വിവാഹം കഴിയ്ക്കാനിരുന്നത് പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുല്‍ മുഖര്‍ജിയെ. ബന്ധത്തിന്റെ കണക്കെടുക്കുമ്ബോള്‍ സഹോദരന്റെ സ്ഥാനത്തുള്ള ആളാണ്. എന്നാല്‍ പീറ്റര്‍ മുഖര്‍ജിയെ പോലും ഇന്ദ്രാണി തെറ്റിദ്ധരിപ്പിച്ചിരുന്നു. ഷീന തന്റെ സഹോദരി മാത്രമാണെന്നാണ് പീറ്ററെ വിശ്വസിപ്പിച്ചത്. കഴിഞ്ഞ ദിവസം 12 മണിക്കൂറാണ് പീറ്റര്‍ മുഖര്‍ജിയെ പോലീസ് ചോദ്യം ചെയ്തത്.
സ്റ്റാര്‍ ടിവി മുന്‍ സിഇഒയും ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവും ആയ പീറ്റര്‍ മുഖര്‍ജിയെ 12 മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. ഇന്ദ്രാണി നല്‍കിയ മൊഴികളില്‍ എന്തെങ്കിലും വൈരുദ്ധ്യമുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുല്‍ മുഖര്‍ജിയെ ആണ് ഇന്ദ്രാണിയുടെ മകള്‍ ഷീന ബോറ വിവാഹം കഴിയ്ക്കാനിരുന്നത്.