പാചക വാതകത്തിന്‍റെ വില വർദ്ധിപ്പിച്ചു
ന്യൂഡൽഹി: കോവിഡ് കാലത്ത് ദുരിതം ഇരട്ടിപ്പിച്ച് പാചക വാതകത്തിന്‍റെ വില തുടർച്ചയായ രണ്ടാം മാസവും വർദ്ധിപ്പിച്ചു. വീട്ടാവശ്യത്തനുള്ള സിലിണ്ടറിന് നാലുരൂപയും വാണിജ്യ സിലിണ്ടറിന് മൂന്നുരൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ മാസവും വിലകൂട്ടിയിരുന്നു. 14 കിലോ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില ഇനി മുതല്‍ 601 രൂപയായിരിക്കും. 19 കിലോ വാണിജ്യ സിലിണ്ടറിന് 1135 രൂപയായി.

