പാട്നയിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 113 പേർക്ക് കോവിഡ്‌: വരൻ മരിച്ചു


പട്ന: പാട്നയിലെ പലിഗഞ്ജിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 113 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 15ന് നടന്ന വിവാഹത്തിൽ പങ്കെടുത്തവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വധുവിന് രോഗം സ്ഥിരീകരിച്ചിട്ടില്ല. കടുത്ത പനിയെ തുടർന്ന്, വിവാഹം നടന്ന് രണ്ടു ദിവസത്തിനു ശേഷം ജൂൺ 17ന് മുപ്പതുകാരനായ വരൻ മരിച്ചിരുന്നു. കോവിഡ് പരിശോധന നടത്താതെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്.

ഇതിന് ശേഷം വിവാഹത്തിൽ പങ്കെടുത്തവർ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു. തുടർ‍ന്ന് പരിശോധന നടത്തിയപ്പോൾ കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 24 മുതൽ 26 വരെ പ്രത്യേക ക്യാന്പ് നടത്തിയാണ് വിവാഹ ചടങ്ങിലും യുവാവിന്‍റെ മരണാനന്തര ചടങ്ങിലും പങ്കെടുത്തവരെ പരിശോധനകൾക്ക് വിധേയമാക്കിയത്. 50 പേരിൽ കൂടുതൽ പങ്കെടുത്ത വിവാഹചടങ്ങ് നടന്നതിൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുരുഗ്രാമിൽ സോഫ്റ്റ്്വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു വരൻ. മെയ് മാസം അവസാനമാണ് വിവാഹത്തിനായി ഇദ്ദേഹം നാട്ടിലെത്തിയത്. ജൂൺ പതിനാലോടെ ഇദ്ദേഹത്തിന് അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed