65 കഴിഞ്ഞവർക്ക് തപാൽ വോട്ട്; ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശം അംഗീകരിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി: 65വയസ്സിനു മുകളിലുള്ളവർക്ക് തിരഞ്ഞെടുപ്പുകളിൽ പോസ്റ്റൽ വോട്ട് അനുവദിക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചതായി റിപ്പോർട്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച്⊇തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്ന സാഹചര്യത്തിലാണ് പ്രായമായവർക്ക് ബൂത്തിലെത്താതെ വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യമൊരുക്കുന്നതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയെ ഉദ്ധരിച്ച്⊇ദേശീയ മാധ്യമം⊇റിപ്പോർട്ട് ചെയ്തു.⊇
80 വയസ്സിനു മേൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ശാരീരിക അവശതകളുള്ളവർക്കും പോസ്റ്റൽ വോട്ട് അനുവദിച്ചുകൊണ്ട് 2019 ഒക്ടോബറിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു. പോസ്റ്റൽ വോട്ട് അനുവദിക്കുന്നതിനുള്ള പ്രായപരിധി 80 വയസ്സിൽ നിന്ന് 65 വയസ്സാക്കി കുറയ്ക്കാനുള്ളതാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവെച്ചിരിക്കുന്ന നിർദ്ദേശം. നിയമമന്ത്രാലയം ഇത് അംഗീകരിക്കുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

