കാശ്മീരിൽ 24 മണിക്കൂറിൽ സുരക്ഷാസേന എട്ട് ഭീകരരെ വധിച്ചു


ശ്രീനഗർ: കാശ്മീരിൽ 24 മണിക്കൂറിനിടെ എട്ട് ഭീകരരെ വധിച്ച് സുരക്ഷാ സേനകൾ. ഷോപ്പിയാൻ സെക്ടറിൽ നാല് ഭീകരരേയും അവന്തിപ്പൊരയിൽ നാല് ഭീകരരേയുമാണ് മണിക്കൂറുകൾ നീണ്ട ഓപ്പറേഷനിലൂടെ സൈന്യം വധിച്ചത്. ഇന്നലെ ഉച്ചയോടെ ഷോപ്പിയാനിലെ മുനന്ദ് മേഖലയിൽ ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസും കരസേനയും തെരച്ചിൽ നടത്തുകയായിരുന്നു. സുരക്ഷ സേനയ്ക്കെതിരെ ഭീകരർ വെടിവച്ചതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു. ബുധനാഴ്ച രാത്രി അവന്തിപുരയിലെ മീജ് പാന്പോറിൽ ഉണ്ടായ ഏറ്റുമുട്ടലിലും സേന ഒരു ഭീകരനെ വധിച്ചിരുന്നു. പ്രദേശത്തെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സേന ഒരു ഭീകരനെ പിടികൂടിയതായും റിപ്പോർട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed