പാകിസ്ഥാനിൽനിന്ന് കൂടുതൽ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായി ജമ്മു കാഷ്മീർ ഡിജിപി


ജമ്മു: ലഡാക്ക് സംഘർഷത്തിനു പിന്നാലെ പാകിസ്ഥാനിൽനിന്ന് കൂടുതൽ ഭീകരർ കാഷ്മീരിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് ജമ്മു കാഷ്മീർ ഡിജിപി ദിൽബാഗ് സിംഗ്. കാഷ്മീർ താഴ്‌വരയിൽ സംഘർഷം സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി സമയത്തും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പാകിസ്ഥാനിൽനിന്ന് തുടർച്ചയായി നടക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങൾ തടയാൻ കൂടുതൽ ജാഗ്രത വേണമെന്നും അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞു.

ലഡാക്ക് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ ഭീകരരെ കാഷ്മീരിലേക്ക് തള്ളിവിടാനാണ് പാക് ശ്രമം. അതിർത്തിയിൽ കൂടുതൽ ശ്രദ്ധ വേണമെന്നും ഡിജിപി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed