മലപ്പുറത്ത് അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


മലപ്പുറം: മലപ്പുറം തിരുനാവായയിൽ അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുനാവായ പാടത്തെ പീടിയക്കൽ‍ ആബിദ (33) മകൾ ഷഫ്‌ന ഫാത്തിമ(ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെ ഇരുവരെയും കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വെള്ളിയാഴ്ച പുലർച്ചയോടെ ഇവരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed