കോവിഡ് സ്ഥിരീകരിച്ചു: ഗുജറാത്തിൽ മലയാളി വനിത ജീവനൊടുക്കി


അഹമ്മദാബാദ്: ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ച മലയാളി വനിതയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അഹമ്മദാബാദ് മേഘാനി നഗറിലെ നേതാജി അപ്പാർട്ട്മെന്‍റിൽ താമസിച്ചിരുന്ന മിനു നായർ(48) ആണ് തൂങ്ങി മരിച്ചത്. അഹമ്മദാബാദ് ഭദ്രയിൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ െസ്റ്റനോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു ഇവർ. കടുത്ത പനിയെ തുടർന്ന് സിവിൽ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിലെത്തിയ മിനു നായർ ജീവനൊടുക്കുകയായിരുന്നു. രണ്ടു മക്കളുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed