മസ്‍ക്കറ്റ് - കരിപ്പൂർ വിമാനത്തിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പൊലീസ് അന്വേഷണം തുടങ്ങി


മലപ്പുറം: വിമാനത്തിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് യുവതിയുടെ പരാതി. മസ്‍ക്കറ്റിൽ കരിപ്പൂരിലെത്തിയ യുവതിക്കാണ് വിമാനത്തിൽ വച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. പെരിന്തൽമണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നൽകിയത്.  പുലർച്ചെ 4.30നാണ് വിമാനം കരിപ്പൂരിലെത്തിയത്. വിമാനത്തിൽ ലൈറ്റ് ഓഫാക്കിയത് മുതൽ തൊട്ടടുത്ത സീറ്റിലിരുന്നയാൾ ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിൽ കരിപ്പൂർ പൊലീസ് അന്വേഷണം തുടങ്ങി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed