പനിയും ശ്വാസതടസവും; ഡല്‍ഹി ആരോഗ്യമന്ത്രി ആശുപത്രിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കും.
രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനുമൊപ്പം ഇദ്ദേഹം യോഗത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും കോവിഡ് പരിശോധന നടത്തിയിരുന്നു. നെഗറ്റീവായിരുന്നു ഫലം. പനിയും തൊണ്ടയ്ക്കു വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ തന്നെയാണ് നിരീക്ഷണത്തിലിരുന്നത്.
അതേസമയം, 42,000 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ മൂന്നാമതാണ് ഡല്‍ഹിയുടെ സ്ഥാനം.

