ബഹ്‌റൈൻ പ്രതിഭ ചാർട്ടേഡ് ഫ്‌ളൈറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു
മനാമ: ബഹ്‌റൈൻ പ്രതിഭ ചാർട്ടേഡ് ഫ്‌ളൈറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി ബഹ്‌റൈൻ പ്രതിഭ ഏർപ്പാടാക്കുന്ന ബഹ്‌റൈൻ - കോഴിക്കോട് യാത്രക്കുള്ള രജിസ്‌ട്രേഷനാണ് ആരംഭിച്ചത്. ജൂൺ മൂന്നാം വാരത്തിൽ പോകുന്ന ഗൾഫ് എയർ ഫ്‌ളൈറ്റ് ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത, യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ പ്രതിഭ കൾച്ചറൽ വിംഗ് ഫേസ്‌ബുക്ക് പേജിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ നേരിട്ട് പ്രതിഭ ഓഫീസിൽ എത്തിച്ചേരുകയോ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
39620641,39175836,39403861,38302411

