ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു


ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. അടൂർ തട്ട സ്വദേശി രാഘവൻ ഉണ്ണിത്താൻ ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു. കടുത്ത പനിയെത്തുടർന്ന് ബുധനാഴ്ചയാണ് ഡൽഹി ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു പുലർച്ചെ രണ്ട് മണിയോടെ മരിച്ചു. പ്രോട്ടോകോൾ പ്രകാരം ഡൽഹിയിൽ സംസ്കാരം നടത്തും. മകനും ഭാര്യയും ഒപ്പമുണ്ട്. കൊവിഡ് ബാധിച്ച് ആറു മലയാളികളാണ് ഇതുവരെ ഡൽഹിയിൽ മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed