സന്പദ്‌വ്യവസ്ഥയെ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ രാജ്യം ആരംഭിച്ചതായി പ്രധാനമന്ത്രി


ന്യൂഡൽഹി: ഇന്ത്യ വളർ‌ച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സന്പദ്‌വ്യവസ്ഥയെ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇന്‍ഡസ്ട്രിയുടെ (സിഐഐ) 125ാം വാർഷികാഘോഷം വിഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

പൗരന്മാരുടെ ജീവൻ രക്ഷിക്കുക, രാജ്യത്തിന്‍റെ സന്പദ്‌വ്യവസ്ഥ സുസ്ഥിരമാക്കുക എന്ന പ്രധാനപ്പെട്ട രണ്ട് ഉത്തരവാദിത്വങ്ങളാണ് സർക്കാരിന്‍റെ മുന്നിലുള്ളത്. ഇതിൽ സന്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരിന്‍റെ ഏറ്റവും പ്രധാനപ്പെട്ട മുൻ‌ഗണന. ഇതിനായി സർക്കാർ അടിയന്തര തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തെ സഹായിക്കുന്ന തീരുമാനങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ വളർച്ചാ നിരക്ക് തിരിച്ചുപിടിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്. കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ നടപ്പാക്കും. മാറ്റങ്ങളുടെ വലിയ കുതിച്ചുചാട്ടമാണ് ലക്ഷ്യം. തൊഴിൽ സാധ്യത വർധിപ്പിക്കാൻ നിയമങ്ങളിൽ മാറ്റം വരുത്തുമെന്നും തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യപങ്കാളിത്തം അനുവദിക്കുമെന്നും മോദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed