ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു


തിരുവനന്തപുരം: ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയവർ അഴിയെണ്ണും. സംഭവത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് േസ്റ്റഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഫേസ്ബുക്ക്, യു ട്യൂബ്, ഇൻസ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എ.ഡി.ജി.പി മനോജ് എബ്രഹാമിന് നൽകിയ പരാതിയിലാണ് നടപടി.

വിക്ടേഴ്സ് ചാനൽ വഴിയാണ് സ്കൂൾ കുട്ടികൾക്കായി കഴിഞ്ഞ ദിവസം ഓൺലൈൻ ക്ലാസ് ആരംഭിച്ചത്. അധ്യാപികമാരുടെ ക്ലാസുകൾക്ക് അനുകൂലമായ പ്രതികരണവും ലഭിച്ചു. എന്നാൽ ചിലർ അധ്യാപികമാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കുകയും ചില ഫോട്ടോകൾ അശ്ലീല ചുവയോടെ പ്രചരിപ്പിക്കുകയുമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed