വായ്പാ പരിധി ഉയർത്തിയതിനെ സ്വാഗതം ചെയ്യുന്നു; നിബന്ധനകൾ ഒഴിവാക്കണം’: ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പാ പരിധി മൂന്നു ശതമാനത്തിൽ നിന്ന് അഞ്ചുശതമാനമാക്കി ഉയത്തുമെന്ന കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. വായ്പാ പരിധി ഉയർത്തിയതിന്റെ ഫലമായി ഭരണസ്തംഭനം സംസ്ഥാനങ്ങളിൽ ഒഴിവാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇതിന് നിബന്ധനകൾ ഏർപ്പെടുത്തിയതിനോട് യോജിപ്പില്ലെന്നും ഐസക് പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ രണ്ടാംഘട്ട സാന്പത്തിക പാക്കേജുമായി ബന്ധപ്പെട്ട ഞായറാഴ്ചത്തെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്ക്.