ആത്മനിർഭർ ഭാരത്: ദരിദ്ര വിഭാഗങ്ങൾക്കായി ഒന്പത് പദ്ധതികൾ

ന്യൂഡൽഹി: പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് രണ്ടാം ഘട്ട സാന്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ദരിദ്ര വിഭാഗങ്ങൾക്കായി ഒന്പത് പദ്ധതികൾ നടപ്പാക്കും. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ധനമന്ത്രി പറഞ്ഞു. മാർച്ച് 31 മുതലുള്ള കാർഷിക കടങ്ങളുടെ തിരിച്ചടവ് മേയ് 31 വരെ നീട്ടിയതായും മന്ത്രി വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്ന് പദ്ധതികൾ നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കർഷകർ, വഴിയോര കച്ചവടക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കായി രണ്ടു പദ്ധതികൾ വീതവും പ്രഖ്യാപിക്കും. 25 ലക്ഷം പുതിയ കിസാൻ ക്രഡിറ്റ് കാർഡുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു. നാല് ലക്ഷം കോടിയുടെ വായ്പ കർഷകർക്ക് വിതരണം ചെയ്തയായി മന്ത്രി ചൂണ്ടിക്കാട്ടി. മൂന്നു കോടി കർഷകർക്ക് പലിശ കുറഞ്ഞ വായ്പ കിട്ടി. നബാര്ഡ് വഴി 29600 കോടി ഗ്രാമീണ ബാങ്കുകൾക്ക് നൽകി.
കുടിയേറ്റ തൊഴിലാളികൾക്ക് വെള്ളവും ഭക്ഷണവും പാർപ്പിടവും ഒുരുക്കുന്നതിനായി േസ്റ്ററ്റ് ഡിസാസ്റ്റർ റസ്പോൺസ് ഫണ്ട് (എസ്.ഡി.ആർ.ഫ്) ഉപയോഗിക്കാനായി സംസ്ഥാനങ്ങൾക്ക് അനുമതി നൽകി. ഇതിന്റെ ഭാഗമായി 11002 കോടി രൂപ മുൻകൂട്ടി എല്ലാ സംസ്ഥാനങ്ങൾക്കും ഏപ്രിൽ മൂന്നിന് നൽകിയിട്ടുണ്ട്, മന്ത്രി പറഞ്ഞു.