രാജ്യത്ത് 24 മണിക്കൂറിനിടെ 103 കൊവിഡ് മരണം; രോഗബാധിതർ അരലക്ഷം കവിഞ്ഞു


ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 103 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56,342 ആയി. ഇതിൽ 37,916 പേർ നിലവിൽ രോഗബാധിതരായി തുടരുന്നവരാണ്. 1886 പേർ കോവിഡ് ബാധിച്ച് മരിച്ചു. 16539 പേർ രോഗമുക്തി നേടി. 3390 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർ‍ട്ട് ചെയ്യപ്പെട്ടത്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർ‍ട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് മഹാരാഷ്ട്രയിലാണ് −651 പേർ. 16758 കേസുകളുമായി മഹാരാഷ്ട്രയാണ് സ്ഥിരീകരിച്ച കേസുകളിൽ മുന്നിൽ‍. 3094 പേർ മഹാരാഷ്ട്രയിൽ രോഗമുക്തി നേടി. ഗുജറാത്ത് 6625, ഡൽഹി 5532, തമിഴ്‌നാട് 4829, രാജസ്ഥാൻ 3317, മദ്ധ്യപ്രദേശ് 3138 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്. രോഗമുക്തി നിരക്കിൽ കേരളമാണ് മുന്നിൽ. ആകെ സ്ഥിരീകരിച്ച 503 കേസുകളിൽ 469 പേരും സംസ്ഥാനത്ത് രോഗമുക്തി നേടി. തമിഴ്‌നാട്ടിൽ 508 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തമിഴ്‌നാട്ടിൽ മരിച്ചവരുടെ എണ്ണം 37 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed