പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച പാര്‍ട്ടി എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്ത് മായാവതി


ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച പാര്‍ട്ടി എം.എല്‍.എയെ സസ്‌പെൻ‍ഡ് ചെയ്ത് മായാവതി. മധ്യപ്രദേശിലെ ബി.എസ്്.പി എം.എൽ‍.എ രമാ ഭായിയെയാണ് മായാവതി സസ്‌പെന്‍ഡ് ചെയ്തത്. മധ്യപ്രദേശിലെ ദോഹ ജില്ലയിലെ പതേരിയ അസംബ്ലി മണ്ധലത്തിലെ എം.എല്‍.എയാണ് രമാ ഭായി.

തന്റെ മണ്ഡലത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിൽ‍ രമാ ഭായി പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് സംസാരിച്ചിരുന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ‍ കൂടി പങ്കെടുത്ത ചടങ്ങിലാണ് എം.എൽ‍.എ നിയമത്തിന് അനുകൂലമായി സംസാരിച്ചത്. ഇതിന് പിന്നാലെയാണ് മായാവതി ഇവരെ സസ്‌പെൻ‍ഡ് ചെയ്തത്. ബി.എസ്.പി അച്ചടക്കമുള്ള പാര്‍ട്ടിയാണെന്നും അച്ചടക്കം ലംഘിക്കുന്ന എം.പിമാരെയും എം.എൽ‍.എമാരെയും സസ്‌പെന്‍ഡ് ചെയ്യുമെന്നും മായാവതി ട്വീറ്റ് ചെയ്തു. പാര്‍ട്ടി അച്ചടക്കം കണക്കിലെടുത്ത് പതേരിയ എം.എല്‍.എ രമാ ഭായിയെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും മായാവതി കൂട്ടിച്ചേർ‍ത്തു. പാർ‍ട്ടി പരിപാടികളിൽ‍ പങ്കെടുക്കുന്നതില്‍ നിന്ന് രമാ ഭായിയെ വിലക്കിയിരിക്കുകയാണെന്നും മായാവതി വ്യക്തമാക്കി. മായാവതിയും ബി.എസ്്.പി പാർ‍ട്ടി എന്ന നിലയ്ക്കും പൗരത്വ നിയമ ഭേദഗതിക്കെതിരെ കൃത്യമായ എതിര്‍പ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ‍ പാർ‍ട്ടി നിലപാട് കണക്കിലെടുക്കാതെയാണ് രമാ ഭായി വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed