തമിഴ്നാട്ടിൽ ബിജെപിക്ക് ഉപാധ്യക്ഷൻ ഡിഎംകെയിൽ
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായ ബി.ടി അരസകുമാർ ഡിഎംകെയിൽ ചേർന്നു. ഡിഎംകെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അരസകുമാർ പാർട്ടി അംഗത്വം സ്വീകരിച്ചത്. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു അരസകുമാറിന്‍റെ പാർട്ടി പ്രവേശനം. കഴിഞ്ഞ ദിവസം സ്റ്റാലിനെ പുകഴ്ത്തി അരസകുമാര്‍ സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ഡിഎംകെയിൽ എത്തിയത്. നിലവിൽ തമിഴ്നാട്ടിൽ ഭരണകക്ഷിയായ എഐഎഡിഎംകെയുമായി സഖ്യത്തിലാണ് ബിജെപി.

