അയോധ്യ വിധിയിൽ തൃപ്തരല്ല: എങ്കിലും അംഗീകരിക്കുന്നു: സുന്നി വഖഫ് ബോർഡ്

സുപ്രീം കോടതി വിധിയിൽ തൃപ്തരല്ല എങ്ങിലും അംഗീകരിക്കുന്നുവെന്ന് സുന്നി വഖഫ് ബോർഡ്. രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികളുടെ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് പരിഗണിച്ചത്. 40 ദിവസം നീണ്ട അന്തിമവാദത്തിന് ശേഷമാണ് വിധി വന്നത്. വിധി മാനിക്കുന്നു, റിവ്യൂ ഹർജി നൽകുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡും പ്രതികരിച്ചു.