ശിക്ഷാ കാലാവധി ചുരുക്കി ജയില്‍ മോചിപ്പിക്കണം: ജയിലില്‍ നളിനിയുടെ നിരാഹാര സമരം


വെല്ലൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി വെല്ലൂര്‍ ജയിലില്‍ നിരാഹാര സമരത്തില്‍. ശിക്ഷാ വിധി ചുരിക്കി നേരത്തെ ജയില്‍ നിന്ന് മോചിപ്പിക്കണം എന്ന ആവശ്യവുമായിട്ടാണ് സമരം. ജയില്‍ അധികൃതര്‍ക്ക് അയച്ച കത്തില്‍ താനും ഭര്‍ത്താവും 28 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്ന് നളിനി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് നിരവധി തവണ കത്തുകള്‍ അയച്ചിരുന്നു.
ഈ വര്‍ഷം ജൂലൈ 25 ന് പരോളില്‍ പോയ നളിനി 51 ദിവസങ്ങള്‍ക്ക് ശേഷം തിരിച്ച് വന്നിരുന്നു. 2016 ല്‍ അച്ഛന്റെ മരണത്തെ തുടര്‍ന്ന് 12 മണിക്കൂര്‍ പരോളം അനുവദിച്ചിരുന്നു. ജയില്‍ ജനിച്ച നളിനിയുടെ മകള്‍ ചരിത്ര ശ്രീഹരന്‍ ലണ്ടനില്‍ ഡോക്ടറാണ്. 1991 മെയ് മാസത്തിലാണ് രാജീവ് ഗാന്ധിയും ഒപ്പം 14 പേരും എല്‍ടിടിഇ മനുഷ്യ ബോബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ ശ്രീ പെരുംമ്പത്തൂരില്‍ വെച്ചായിരുന്നു സംഭവം. കേസില്‍ നളിനിയും ഭര്‍ത്താവ് മുരുകന്‍ ഉള്‍പ്പെടെയുള്ള ഏഴ് പേരാണ് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed