കൊല്ലത്ത് നാലുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു: ബന്ധു പിടിയില്‍
കൊല്ലം: അഞ്ചലിൽ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയില്‍. കുട്ടിയുടെ ബന്ധുവായ 46 കാരനായ അഞ്ചല്‍ പടിഞ്ഞാറ്റിന്‍കര ആന്‍സി ഭവനില്‍ ഹാരിസ് എബ്രാഹാമാണ് പിടിയിലായത്. കുട്ടി അസ്വസ്തത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ കേസ് അഞ്ചല്‍ പോലീസിന് മാറിയതിനെ തുടര്‍ന്നാണ് ഹാരിസ് പിടിയിലായത്.
കഴിഞ്ഞ ഓണാവധിക്ക് ബന്ധുകൂടിയായ ഹാരിസിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.അഞ്ചല്‍ സി.ഐ. സി.എല്‍ സുധീറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്ത ഇയാളെ ലൈംഗീക അതിക്രമം, പോക്‌സോ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

