കഥകളിയുടേതടക്കം നിലവാരം പരിശോധിക്കുന്നത് കോടതി;കലോത്സവങ്ങളുടെ രീതി മാറണം ;ഡോ കെ . ആർ രാജീവ്
കഥകളിയും ഭരതനാട്യവും മികച്ചത് ഏതെന്നു തീരുമാനിക്കുന്നത് ഇപ്പോൾ കോടതിയാണെന്നും കലോത്സവങ്ങളുടെ മറ്റും ഭാവവും എല്ലാം മാറിപ്പോയെന്നും യുവജനോത്സവ-സർവകലാശാലാ മുൻ കലാപ്രതിഭയും കഥകളി ,മൃദംഗം കലാകാരനും പ്രമുഖ ക്യാൻസർ രോഗ ചികിത്സാവിദഗ്ധനുമായ ഡോ കെ ആർ രാജീവ് അഭിപ്രായപ്പെട്ടു.ബഹ്‌റൈനിൽ സംഗമം ഇരിങ്ങാലക്കുടയുടെ ഓണാഘോഷ പരിപാടിക്കായി എത്തിയതായിരുന്നു അദ്ദേഹം. മുൻപൊന്നും സമ്മാനം കിട്ടാനും മാർക്ക് ലഭിക്കാനൊന്നും അല്ല കലോത്സവത്തിൽ പങ്കെടുത്തിരുന്നത്. അതൊരു ആവേശമായിരുന്നു. അന്ന് രക്ഷിതാക്കൾ തമ്മിലുള്ള മത്സരങ്ങൾ ഉണ്ടായിരുന്നില്ല.ഏതെങ്കിലും ഒരു സ്‌കൂളിൽ താമസം. പല ജില്ലകളിൽനിന്നുള്ള കുട്ടികൾ ഒരുമിച്ച്. ചിലപ്പോൾ വിധികർത്താക്കളും ഉണ്ടാകും സ്ക്കൂൾ മുറിയിലെ താമസത്തിന്..അതൊക്കെ യുവജനോത്സവത്തിന്റെ കറയില്ലാത്ത കാലഘട്ടമായിരുന്നുവെന്ന് ദോ കെ ആർ രാജീവ് അഭിപ്രായപ്പെട്ടു.
കല വിശപ്പകറ്റില്ലെന്നുള്ള അച്ഛന്റെ നിർബന്ധത്തിനു വഴങ്ങിയാണ് വൈദ്യ ശാസ്ത്ര മേഖലയിലേയ്ക്ക് കടന്നത്. കലാകാരനായത് കൊണ്ട് രോഗികളെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുകയും ആ രംഗത്തും കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിനും സാധിച്ചു.
കലാകാരൻ ആയതു കൊണ്ട് രോഗികളുമായുള്ള ആശയവിനിമയവും രോഗ നിർണ്ണയവും എളുപ്പത്തിൽ സാധ്യമായതായി ഡോ. രാജീവ് അഭിപ്രായപ്പെട്ടു. രോഗിയുമായുള്ള ആശയവിനിമയം മുതലാണ് ചികിത്സ ആരംഭിക്കുന്നത്. രോഗികളോട് ഇതിന്റെ ശാസ്ത്രീയ വിവരണം ബോധ്യപ്പെടുത്തുന്നതിനേക്കാൾ അവർക്കറിയാവുന്ന രീതിൽ ആശയവിനിമയം സാധ്യമാക്കുക എന്നതിന് പ്രാധാന്യം നൽകിയപ്പോൾ അവരുടെ ജീവിത രീതികളും മറ്റും എളുപ്പം മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞു. ഒരു കഥകളി കലാകാരൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ അനുഗ്രഹം ഉണ്ടായതും അക്കാര്യത്തിലാണ്. അക്കാദമിക് തലത്തിൽ രോഗികളോട് എങ്ങനെ ഇടപെടണമെന്ന് പഠിച്ചു പ്രവർത്തികമാക്കുന്നതിനേക്കാൾ പതിന്മടങ്ങു കല ഗുണകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലെ വിദ്യാര്‍ത്ഥിയായി, അധ്യാപകനായി, പ്രിന്‍സിപ്പലായി വിരമിച്ച കഥകളി ആചാര്യന്‍ കലാനിലയം രാഘവന്‍ ആശാനും പ്രശസ്ത ഹരികഥാ കലാകാരി ആനിക്കാട് സരസ്വതി അമ്മയുമാണ് അച്ഛനും അമ്മയും. വീട്ടില്‍ കുട്ടികളെ കഥകളി പഠിപ്പിക്കാന്‍വേണ്ടി അച്ഛന്‍ മുട്ടിമേല്‍ കൊട്ടുന്ന ശബ്ദം കേട്ടാണ് ഞങ്ങള്‍, മക്കള്‍ ഉണരുക. ഉറക്കുപാട്ടിനുപകരം കാതുകളില്‍ വന്നുവീണിരുന്ന ആ ശബ്ദത്തിന് ഭക്ഷണത്തിന്റെയും പുസ്തകത്തിന്റെയും ഈണവും മണവുമായിരുന്നു.കല ഏതും പഠിക്കാം. കൊണ്ടുനടക്കാം. അതുകൊണ്ടുമാത്രം ജീവിതവൃത്തി പുലരണമെന്നില്ല. പറ്റാവുന്നിടത്തോളം പഠിക്കുക. ജോലി തേടിപ്പിടിക്കുക. ഒപ്പം കലയും കൂട്ടിപ്പിടിക്കുക. ഇതാണ് അച്ഛന്‍ ഞങ്ങളെ പറഞ്ഞുമനസ്സിലാക്കിത്തന്നിട്ടുള്ളത്. ഏതു കാര്യം അഭ്യസിക്കുമ്പോഴും ഏതെങ്കിലും ഒരു കല കൂടി പഠിക്കാൻ കഴിഞ്ഞാൽ അത് വിദ്യാഭ്യാസത്തിനു കൂടുതൽ ഗുണകരമാകും
ഇന്ന് കോടതിവരെ കയറിയിറങ്ങുന്ന കലോത്സവങ്ങൾ പഴയ കലോത്സവങ്ങളുമായി ഒരിക്കലും താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്ന് മുൻ കലാപ്രതിഭ കൂടിയായ അദ്ദേഹം പറഞ്ഞു.
കഥകളി കൂടാതെ മൃദംഗം,ഓട്ടൻ തുള്ളൽ എന്നിവയിൽ കൂടി വൈദഗ്ധ്യം നേടിയ ഡോ രാജീവ് ഇപ്പോൾ റീജിയണൽ ക്യാൻസർ സെന്ററിൽ എത്തുന്ന രോഗികൾക്ക് സാന്ത്വനം പകരുന്നതിനിടയിലും വേദിയിലും സജീവമാണ്.