മോ​ദി ച​ന്ദ്ര​യാ​ൻ ലാ​ൻ​ഡിം​ഗ് കാ​ണാ​നെ​ത്തി​യ​ത് ഐ.​എ​സ.്ആ​ർ.ഒ​യ്ക്ക് ദു​ഃശ​കു​ന​മാ​യി; എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി


ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ചന്ദ്രയാൻ ലാൻഡിംഗ് കാണാനെത്തിയത് ഐ.എസ.്ആർ.ഒയ്ക്ക് ദുഃശകുനമായെന്ന് പരിഹസിച്ച് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി . പത്ത് വർഷമായി ചാന്ദ്ര ദൗത്യത്തിൽ‍ ഏർ‍പ്പെട്ടിരുന്ന ശാസ്ത്രജ്ഞരിൽ‍ നിന്ന് ചന്ദ്രയാന്‍−2 ന്‍റെ വിജയം പിടിച്ചെടുക്കാൻ പ്രധാനമന്ത്രി ശ്രമിച്ചെന്നും കുമാരസ്വാമി ആരോപിച്ചു. പ്രചാരണം ലഭിക്കാൻ വേണ്ടി മാത്രമാണ് പ്രധാനമന്ത്രി ഐ.എസ്.ആർ.ഒയിൽ വന്നത്. പക്ഷെ മോദി ഐ.എസ്.ആർ‍.ഒയിലെത്തിയത് ശാസ്ത്രജ്ഞർ‍ക്ക് നിർ‍ഭാഗ്യമായി മാറിയെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.  

ചന്ദ്രയാൻ ‍−2ന്‍റെ സോഫ്റ്റ് ലാൻഡിംഗ് വീക്ഷിക്കാനാണ് പ്രധാനമന്ത്രി ഐ.എസ്.ആർ.ഒയിൽ എത്തിയത്. എന്നാൽ സോഫ്റ്റ് ലാൻഡിംഗ് പരാജയപ്പെടിരുന്നു. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ‍ ഉയരത്തിൽ‍ വരെയെത്തിയ വിക്രം ലാൻ‍ഡറിൽ‍ നിന്ന് പിന്നീട് സിഗ്‌നലുകൾ‍ ലഭിക്കാതെ വരികയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed